വൻ ശമ്പള വാഗ്ദാനങ്ങളിൽ വീഴരുത്: റഷ്യൻ സൈന്യത്തിൽ ചേരുന്ന ഇന്ത്യക്കാർക്ക് കടുത്ത മുന്നറിയിപ്പ്
റഷ്യൻ സൈന്യത്തിൽ ചേർന്ന നിരവധി ഇന്ത്യക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്.
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ ചേരാനായി പോകുന്ന ഇന്ത്യക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. വൻ തുക ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഉയർന്ന വേതനം കണ്ട് സൈന്യത്തിൽ ചേർന്ന ശേഷം, പിന്നീട് അവിടെനിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ചിലർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് റഷ്യൻ സൈന്യത്തിൽ ചേരാൻ പോലും ശ്രമിച്ചതായും, ഇത്തരം നീക്കങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പോരാടിയ നിരവധി ഇന്ത്യക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കർശന നിലപാട്. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ റഷ്യ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന വിഷയം യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയും ഐക്യരാഷ്ട്രസഭയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Comments ()