രാഷ്ട്രീയ പാർട്ടി രൂപീകരണം തൽക്കാലമില്ല; വിദ്യാർഥി-യുവജന വിഷയങ്ങളിൽ സജീവമാകാൻ സിജെപി
പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുന്ന കാര്യം സിജെപി പരിഗണിക്കുന്നുണ്ട്. സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികളെ കേന്ദ്രീകരിച്ച് പ്രത്യേക യൂണിറ്റുകൾ ആരംഭിക്കാനും ആലോചനയുണ്ട്.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിജെപി. നിലവിൽ രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള തീരുമാനമില്ലെന്നും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളിൽ ബദൽ ശബ്ദമായി പ്രവർത്തനം ശക്തിപ്പെടുത്താനാണ് മുൻഗണനയെന്നും സംഘടന അറിയിച്ചു.
പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുന്ന കാര്യം സിജെപി പരിഗണിക്കുന്നുണ്ട്. സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികളെ കേന്ദ്രീകരിച്ച് പ്രത്യേക യൂണിറ്റുകൾ ആരംഭിക്കാനും ആലോചനയുണ്ട്.
അഭിജീത് ദീപ്കെയും സൗരവ് ദാസും ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്ദറിൽ ആരംഭിച്ച സമരം 35 ദിവസം നീണ്ടിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ഇതോടെയാണ് സംഘടനയുടെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.
അതേസമയം, സിജെപി സമരത്തിനിടെ കേന്ദ്രസുരക്ഷാ സേനയും ഡൽഹി പൊലീസും നടത്തിയ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് മൂന്ന് ഹർജികളും എത്തുന്നത്.
Comments ()