പ്രതിഷേധത്തിൽ നിന്ന് ജനങ്ങളിലേക്ക്; രാജ്യവ്യാപക ലിസണിംഗ് ടൂറുമായി സിജെപി
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പ്രധാന പ്രവർത്തകരുമായും വോളന്റിയർമാരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, സംഘടനാ ഭാരവാഹികൾ, വക്താക്കൾ എന്നിവർ യോഗത്തിന് നേതൃത്വം നൽകും
മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ ദേശീയതലത്തിൽ പ്രതിഷേധം ശക്തമാക്കിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ രണ്ടുദിവസത്തെ നേതൃയോഗം സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പ്രധാന പ്രവർത്തകരുമായും വോളന്റിയർമാരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, സംഘടനാ ഭാരവാഹികൾ, വക്താക്കൾ എന്നിവർ യോഗത്തിന് നേതൃത്വം നൽകും.
യുവജനങ്ങളെ കൂടുതൽ സജീവമായി സംഘടനയിലേക്ക് ആകർഷിക്കുകയും അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും നേരിട്ട് മനസിലാക്കുകയും ചെയ്യുന്നതിനായി രാജ്യവ്യാപക പര്യടനവും പാർട്ടി ആലോചിക്കുന്നുണ്ട്. യുവാക്കളുടെ പ്രശ്നങ്ങൾ കേട്ട് അവയെ പ്രവർത്തനപദ്ധതികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
അതേസമയം, യുവജന വിഷയങ്ങളിൽ ശക്തമായി ഇടപെടൽ തുടരുമെങ്കിലും നിലവിൽ രാഷ്ട്രീയ പാർട്ടിയായി ഔദ്യോഗികമായി മാറാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ വീണ്ടും വ്യക്തമാക്കി. രാജ്യവ്യാപക പ്രചാരണ പരിപാടികളുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
Comments ()