ഹോംവർക്ക് ചെയ്തില്ല, രണ്ടാം ക്ലാസ് വിദ്യാർഥിയെതല്ലി ചതച്ച് ക്ലാസ്സ്‌ ടീച്ചറും പ്രധാന അധ്യാപകനും

ക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു.

ഹോംവർക്ക് ചെയ്തില്ല, രണ്ടാം ക്ലാസ് വിദ്യാർഥിയെതല്ലി ചതച്ച് ക്ലാസ്സ്‌ ടീച്ചറും പ്രധാന അധ്യാപകനും

ബാഗൽകോട്ട്: കർണാടകയിലെ ബാഗൽകോട്ടിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് ടീച്ചറും പ്രധാനാധ്യാപകനും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. ചൂരൽ കൊണ്ടുള്ള അടിയേറ്റ് പുറത്തും കാലുകളിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു.

ബാഗൽകോട്ട് ജില്ലയിലെ നാവലഗിയിലുള്ള റാണി ചെന്നമ്മ എയ്ഡഡ് പ്രൈമറി സ്കൂളിലാണ് സംഭവം. അസുഖബാധിതനായതിനെ തുടർന്ന് കുട്ടി രണ്ട് ദിവസം സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ വീണ്ടും ക്ലാസിലെത്തിയപ്പോഴാണ് ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് അധ്യാപികയായ വിജയലക്ഷ്മിയും പ്രധാനാധ്യാപകൻ അംബിയും ചേർന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും ചൂരൽ കൊണ്ട് തല്ലിച്ചതയ്ക്കുകയും ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.