മുഖ്യമന്ത്രിയുടെ സന്ദർശന സമയത്തിൽ നിയന്ത്രണം: പൊതുജനങ്ങൾക്ക് അനുമതി ആഴ്ചയിൽ 3 ദിവസം മാത്രം
എല്ലാ ദിവസവും പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു
സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദർശന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ എല്ലാ ദിവസവും കാണാൻ അവസരമുണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും പ്രവേശനം. വൈകിട്ട് മൂന്നര മുതൽ അഞ്ചര വരെയാണ് സന്ദർശനത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ തന്നെ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവർക്കായിരിക്കും ആദ്യ പരിഗണന. മുഖ്യമന്ത്രിയുടെ തിരക്കുകൾ കാരണമാണ് സന്ദർശന ദിവസം ആഴ്ചയിൽ മൂന്നായി വെട്ടിച്ചുരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
നിയന്ത്രണങ്ങൾ വരും ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിൽ പരാതികൾ നേരിട്ട് സമർപ്പിക്കുന്നതിനായി പ്രത്യേക പരാതി പരിഹാര സെൽ പ്രവർത്തിക്കും. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വഴി പൊതുജനങ്ങൾക്ക് പരാതികൾ നൽകാവുന്നതാണ്.
Comments ()