ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടി; വാണിജ്യ എൽപിജി വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല
19 കിലോ ഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന നിലവിൽ വന്നു
രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറിന് 62.50 രൂപയുടെ വർധനവാണ് വരുത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,852 രൂപയായി ഉയർന്നു. ചെന്നൈയിൽ 66.50 രൂപയാണ് വർധിച്ചത്.
ഓഗസ്റ്റിൽ വില കുറച്ചതിന് ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില കൂട്ടുന്നത്. നവരാത്രി ഉൾപ്പെടെയുള്ള ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയുണ്ടായ ഈ വിലക്കയറ്റം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ചെറുകിട വ്യാപാര മേഖലകൾ എന്നിവയെ സാരമായി ബാധിക്കുകയും ഇവയുടെ പ്രവർത്തനച്ചെലവ് ഉയർത്തുകയും ചെയ്യും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.
Comments ()