അസാമാന്യ ധീരത, ഇന്ത്യയുടെ അഭിമാനം: ഫ്ളൈ ദുബായ് പൈലറ്റിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

അപകടകരമായ സാഹചര്യത്തിലും ​ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.

അസാമാന്യ ധീരത, ഇന്ത്യയുടെ അഭിമാനം: ഫ്ളൈ ദുബായ് പൈലറ്റിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഫ്ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിൽ നിന്നുണ്ടായ അക്രമത്തെ ഗുരുതരമായി പരിക്കേറ്റിട്ടും ധീരമായി ചെറുത്തുതോൽപ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റൻ മച്ചാർ ഒരു യഥാർത്ഥ ഹീറോയാണെന്നും നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. എത്രയും വേഗം അദ്ദേഹം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധൈര്യത്തെ പ്രശംസിച്ചിരുന്നു. നെതന്യാഹു അദ്ദേഹത്തെ 'യഥാർത്ഥ ഹീറോ' എന്നാണ് വിശേഷിപ്പിച്ചത്.