14 കുട്ടികൾ പീഡനത്തിനിരയായതായി പരാതി; മലപ്പുറത്തെ മദ്രസ അധ്യാപകൻ ബിഹാറിൽ നിന്ന് അറസ്റ്റിൽ
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബിഹാറിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു
മലപ്പുറം: പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ എ.കെ. മുഹമ്മദ് ആണ് പിടിയിലായത്.
മദ്രസയിൽ പഠിക്കുന്ന ഏകദേശം 14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബിഹാറിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കേരളത്തിലേക്ക് കൊണ്ടുവന്ന് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments ()