കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടറുടെ അധിക്ഷേപം: ഡോ. രേഖ കൃഷ്ണന് നിർബന്ധിത അവധി

ഡോ. രേഖ കൃഷ്ണനോട്‌ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നല്‍കി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടറുടെ അധിക്ഷേപം: ഡോ. രേഖ കൃഷ്ണന് നിർബന്ധിത അവധി

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോടും കൂടെയുണ്ടായിരുന്നവരോടും മോശമായി പെരുമാറിയ ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ നിർദ്ദേശം നൽകി. പനിയും ശരീരവേദനയുമായി പാതിരാത്രിയിൽ എത്തിയവരോട് ഇത് എമർജൻസി വിഭാഗത്തിൽ കാണിക്കേണ്ട രോഗമല്ലെന്നും, ആശുപത്രി നിങ്ങളുടെ ഇഷ്ടത്തിന് കേറിവരാനുള്ള ഇടമല്ലെന്നും പറഞ്ഞ് ഡോക്ടർ തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം നേരിട്ടെത്തി അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തെ തുടർന്ന് ഡോക്ടർക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായാണ് ഇപ്പോൾ നിർബന്ധിത അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.