കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; തൊഴിലാളികള്‍ക്ക് ഏഴ് മാസത്തെ ശമ്പളം നല്‍കും

പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്ന എക്സ്പീരിയൻസ്, ലീവിങ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളും കമ്പനി ലഭ്യമാക്കും.

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; തൊഴിലാളികള്‍ക്ക് ഏഴ് മാസത്തെ ശമ്പളം നല്‍കും

കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ പ്രശ്നം ഒത്തുതീർപ്പായതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കമ്പനി അധികൃതരും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമുണ്ടായത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് മുമ്പ് നൽകിയ രണ്ട് മാസത്തെ ശമ്പളത്തിന് പുറമെ അഞ്ച് മാസത്തെ ശമ്പളം കൂടി ഈ മാസം 26-നകം നൽകും. കൂടാതെ, പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്ന എക്സ്പീരിയൻസ്, ലീവിങ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളും കമ്പനി ലഭ്യമാക്കും. തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽത് ജോലിക്കാർ അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്.