പിരിച്ചുവിടല്‍ നടപടികളുമായി കോറോഹെല്‍ത്ത് കമ്പനി മുന്നോട്ട്, ജീവനക്കാര്‍ക്ക് 3 മാസത്തെ ശമ്പളം നല്‍കി

കോറോ ഹെല്‍ത്തിലെ ഈ കൂട്ടപ്പിരിച്ചുവിടല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിരിച്ചുവിടല്‍ നടപടികളുമായി കോറോഹെല്‍ത്ത് കമ്പനി മുന്നോട്ട്, ജീവനക്കാര്‍ക്ക് 3 മാസത്തെ ശമ്പളം നല്‍കി

കൊച്ചി: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് കോറോ ഹെല്‍ത്ത് മുന്നോട്ട്. പിരിച്ചുവിടല്‍ നടപടികളുമായി കമ്പനി കര്‍ശനമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്. അതേസമയം, കോറോ ഹെല്‍ത്തിലെ ഈ കൂട്ടപ്പിരിച്ചുവിടല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബര്‍ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോറോ കമ്പനി. ഇതോടെ 800 നു മുകളില്‍ ആളുകള്‍ തൊഴില്‍രഹിതരാകും. അതേസമയം, ചര്‍ച്ചകളിലൂടെ കമ്പനിയെ കേരളത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.