നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ചു; പഞ്ചായത്ത് അംഗം മരിച്ചു

ആയിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു

നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ചു; പഞ്ചായത്ത് അംഗം മരിച്ചു

കോഴിക്കോട്: സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ആയിഷ ചേലപ്പുറം അന്തരിച്ചു. കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തിലാണ് മാരകമായി പരിക്കേറ്റത്.

ആയിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ആയിഷ, മുസ്ലിം ലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗിലെ സജീവ നേതാവുമായിരുന്നു. പൊതുപ്രവർത്തന രംഗത്തും സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അവർ പ്രാദേശിക തലത്തിൽ ശ്രദ്ധേയയായിരുന്നു.