ട്രെയിൻ കൂപ്പെ 'മധുവിധു മുറി'യാക്കി; വൈറൽ വീഡിയോയിൽ ദമ്പതികൾക്ക് പിന്നാലെ റെയിൽവേ, ടിടിഇക്ക് സസ്‌പെൻഷൻ

ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

ട്രെയിൻ കൂപ്പെ 'മധുവിധു മുറി'യാക്കി; വൈറൽ വീഡിയോയിൽ ദമ്പതികൾക്ക് പിന്നാലെ റെയിൽവേ, ടിടിഇക്ക് സസ്‌പെൻഷൻ

ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കൂപ്പെ 'മധുവിധു മുറി'യാക്കി അലങ്കരിച്ച ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ജല്‍നയില്‍ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ, കൂപ്പെ അലങ്കരിച്ച ഡെക്കറേറ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി അനുമതി വാങ്ങാതെ റെയില്‍വേ കോച്ചിനുള്ളില്‍ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് അധികൃതര്‍ കണക്കാക്കുന്നത്.