'അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം സന്തോഷവാനാണ്'; മകന്റെ കസ്റ്റഡി കേസിൽ മാതാവിന്റെ ഹർജി തള്ളി കോടതി

എട്ടുവയസ്സുകാരന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി

'അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം സന്തോഷവാനാണ്'; മകന്റെ കസ്റ്റഡി കേസിൽ മാതാവിന്റെ ഹർജി തള്ളി കോടതി

റായ്പൂര്‍: രണ്ടാനമ്മയില്‍ നിന്ന് മകന് പീഡനവും വിവേചനവും നേരിടേണ്ടിവരുമെന്ന അമ്മയുടെ വാദം തള്ളി, എട്ടുവയസ്സുകാരന്റെ സംരക്ഷണാവകാശം അച്ഛന് നല്‍കി ഛത്തീസ്ഗഢ് ഹൈക്കോടതി. കുട്ടിയുടെ ക്ഷേമവും താല്പര്യവുമാണ് കസ്റ്റഡി കേസുകളില്‍ ഏറ്റവും പ്രധാനമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് പാര്‍ത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സചിന്‍ സിംഗ് രാജ്പൂത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

2016ല്‍ വിവാഹിതരായ ദമ്പതികള്‍ പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടുകയും, തുടര്‍ന്ന് ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഡ്രൈവറായ മുന്‍ഭര്‍ത്താവിന്റെ പക്കലുള്ള എട്ടുവയസ്സുകാരനായ മകന്റെ കസ്റ്റഡി ആവശ്യപ്പെട്ട് മാതാവ് 'ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്‌സ് ആക്ട്' പ്രകാരം കോടതിയെ സമീപിച്ചത്.

താന്‍ സാമ്പത്തികമായും സാമൂഹികമായും മെച്ചപ്പെട്ട നിലയിലാണെന്നും അതിനാല്‍ കുട്ടി തന്റെ ഒപ്പം നില്‍ക്കുന്നതാണ് നല്ലതെന്നും മാതാവ് വാദിച്ചു. ജോലിത്തിരക്ക് കാരണം ഡ്രൈവര്‍ കൂടിയായ അച്ഛന് കുട്ടിയെ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ലെന്നും, രണ്ടാമത് വിവാഹം കഴിച്ചതിനാല്‍ രണ്ടാനമ്മയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാമെന്നും അവര്‍ ആരോപിച്ചു.