ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ

ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുന്നതിനായി അദ്ദേഹം ഉടൻ തന്നെ ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിൽ എത്തും.

ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ

ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് ഉടൻ ചുമതലയേൽക്കും. ന്യൂഡൽഹി രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക അധികാരപത്രം സ്വീകരിച്ചു.

പുതിയ ചുമതലകൾ ഏറ്റെടുക്കുന്നതിനായി ഉടൻ തന്നെ ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലെത്തുന്ന ഡോ. പ്രദീപ് സിങ്ങിന്റെ നിയമനം, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഉഭയകക്ഷി സഹകരണവും കൂടുതൽ വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും.