'500 രൂപയുടെ ഡ്രിങ്കിൽ ചത്ത ഈച്ച'; ഡെൽഹി എയർപോർട്ടിലെ സ്റ്റാർബക്സിനെതിരെ യുവതിയുടെ വീഡിയോ

ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലുള്ള സ്റ്റാർബക്സിൽ നിന്ന് ഏകദേശം 500 രൂപ മുടക്കി വാങ്ങിയ ഡ്രിങ്ക്സിൽ ചത്ത ഈച്ച.

'500 രൂപയുടെ ഡ്രിങ്കിൽ ചത്ത ഈച്ച'; ഡെൽഹി എയർപോർട്ടിലെ സ്റ്റാർബക്സിനെതിരെ യുവതിയുടെ വീഡിയോ

ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലുള്ള സ്റ്റാർബക്സ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ പാനീയത്തിൽ ചത്ത ഈച്ചയെ കണ്ടെത്തിയതായി പരാതി. ശിഖ ('thatsheengirl') എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. 500 രൂപയോളം നൽകി വാങ്ങിയ ഡ്രിങ്കിൽ ഈച്ച കിടക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റിൽ, പ്രമുഖ ബ്രാൻഡുകളുടെ ശുചിത്വ നിലവാരത്തെ അവർ രൂക്ഷമായി വിമർശിച്ചു.

തുക്കാറാം മുണ്ടെ ഐ.എ.എസിനെയും സ്റ്റാർബക്സ് ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ, "500 രൂപ കൊടുക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ഇതാണോ? ഇതിന് വ്യക്തമായ ഉത്തരം വേണം, എവിടെയാണ് ഇവരുടെ ശുചിത്വം?" എന്ന് യുവതി ചോദ്യമുയർത്തി. പ്രമുഖ ബ്രാൻഡിൽ നിന്ന് ഇത്തരമൊരു വീഴ്ച തീരെ പ്രതീക്ഷിച്ചില്ലെന്നും അവർ വ്യക്തമാക്കി. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ പ്രതികരണവുമായി സ്റ്റാർബക്സ് ഇന്ത്യ രംഗത്തെത്തി. ഉണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, വിഷയം നേരിട്ട് സംസാരിച്ച് പരിഹരിക്കുന്നതിനായി കസ്റ്റമർ കെയർ ടീമിന് ബന്ധപ്പെടാൻ യുവതിയോട് കോൺടാക്റ്റ് നമ്പർ ഇൻബോക്സ് ചെയ്യാൻ അഭ്യർത്ഥിച്ചു.