അവധി കഴിഞ്ഞ് സൗദിയിലെത്തി മാസങ്ങൾക്കകം അന്ത്യം; മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വ്യാഴാഴ്ച രാത്രി സൗദിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടക്കുക

അവധി കഴിഞ്ഞ് സൗദിയിലെത്തി മാസങ്ങൾക്കകം അന്ത്യം; മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലപ്പുറം വൈലത്തൂർ മണ്ണാറക്കൽ സ്വദേശി അയൂബ് സഖാഫിയുടെ (39) മൃതദേഹം വെള്ളിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രി സൗദിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടക്കുക.

മൂന്ന് മാസം മുൻപ് അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയെത്തിയ അയൂബ് സഖാഫി ഈ മാസം ഏഴിനാണ് മരണപ്പെട്ടത്. മഅ്ദിൻ സ്ഥാപനങ്ങളുടെ താൽക്കാലിക ഓർഗനൈസറായി പ്രവർത്തിച്ചിരുന്ന അദ്ദേഹം റിയാദിലെ പ്രവാസി സമൂഹത്തിനിടയിൽ സജീവ പ്രവർത്തകനായിരുന്നു. ഐ.സി.എഫ് അസീസിയ ഡിവിഷനിലെ ദാറുൽ ബൈദാ യൂണിറ്റ് പ്രസിഡന്റായും അദ്ദേഹം ചുമതല വഹിച്ചു.

അയൂബിന്റെ മരണവാർത്ത കുടുംബത്തെ തേടിയെത്തിയത് നാട്ടിൽ പിതാവിന്റെ ആണ്ടുനേർച്ച ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു. റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. റിയാദിലെ ഉമ്മുൽ ഹമാം കിങ് ഖാലിദ് മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരവും നടന്നു. പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ് ഫാത്തിമ. ഭാര്യ റുമൈസ. മക്കൾ റസീൻ റബീഹ്, റാസി ആയിഷ.ത്ത് നമസ്കാരം നടത്തിയ ശേഷമാണ് മൃതദേഹം അയച്ചത്. പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ് അയൂബ്. ഭാര്യ റുമൈസ. മക്കൾ റസീൻ റബീഹ്, റാസി ആയിഷ.