സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീഷണി ശക്തം; പാലക്കാട് വീണ്ടും മരണം
പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനിയായ 45 വയസ്സുകാരി ഗീതയാണ് മരിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്
പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന അങ്കണവാടി ജീവനക്കാരി മരണപ്പെട്ടു. പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനിയായ 45 വയസ്സുകാരി ഗീതയാണ് മരിച്ചത്.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതാ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഈ വർഷം മാത്രം പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി മൂലമുള്ള ആറ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാല് മരണം ഈ മാസം രേഖപ്പെടുത്തിയതും, രണ്ട് മരണം കഴിഞ്ഞ മാസം സംഭവിച്ചതുമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 75 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.
Comments ()