ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: താമസസൗകര്യം ഇനി കൂടുതൽ എളുപ്പം: 400 മുറികൾ വരെ ഓൺലൈനായി ബുക്ക് ചെയ്യാം

പണം നഷ്ടപ്പെട്ടാൽ പരാതിപ്പെടാനുള്ള ഇ-മെയിൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: താമസസൗകര്യം ഇനി കൂടുതൽ എളുപ്പം: 400 മുറികൾ വരെ ഓൺലൈനായി ബുക്ക് ചെയ്യാം

ശബരിമല സന്നിധാനത്തെത്തുന്ന തീർത്ഥാടകർക്ക് താമസസൗകര്യം കൂടുതൽ എളുപ്പമാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം വിപുലീകരിച്ചു. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി, തുലാമാസ പൂജ മുതൽ പ്രതിദിനം ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 190-ൽ നിന്ന് 400 ആയി ഉയർത്തിയിട്ടുണ്ട്. ഇതിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി പ്രവർത്തിച്ചിരുന്ന ശബരി ഗസ്റ്റ് ഹൗസിലെ 10 മുറികളും ഉൾപ്പെടുന്നു. ഭക്തർക്ക്www.onlinetdb.comഎന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുറികൾ ബുക്ക് ചെയ്യാവുന്നതാണ്; തുലാമാസ പൂജയോടനുബന്ധിച്ചുള്ള ബുക്കിംഗ് നാളെ (07.10.2026) രാവിലെ 7 മണിക്ക് ആരംഭിക്കും. ഇനി വെബ്‌സൈറ്റിലെ തിരക്ക് കാരണം ബുക്കിംഗ് പൂർത്തിയാകാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ, ആവശ്യമായ രേഖകൾ സഹിതം Onlinerectdb@gmail.com എന്ന ഇ-മെയിലിൽ പരാതി നൽകാം. ഭക്തർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.