തിരുനെൽവേലിയിൽ തൊഴിലാളികൾക്ക് മധുരവും പടക്കവും; ചെന്നൈയിൽ ആരാധകരെ കാണാൻ ധനുഷ്, രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയില്‍
ചെന്നൈയിൽ ഇന്ന് ആരാധക സംഘടനയുടെ വനിതാ വിഭാഗം പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. തിരുനെൽവേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് മധുരപലഹാരങ്ങളും പടക്കങ്ങളും വിതരണം ചെയ്തതും ശ്രദ്ധേയമായി
ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള ധനുഷിന്റെ കടന്നുവരവ് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ആരാധക കൂട്ടായ്മയുമായി നേരിട്ട് സംസാരിക്കാൻ നടൻ ഒരുങ്ങുന്നു. ചെന്നൈയിൽ ഇന്ന് ആരാധക സംഘടനയുടെ വനിതാ വിഭാഗം പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. തിരുനെൽവേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് മധുരപലഹാരങ്ങളും പടക്കങ്ങളും വിതരണം ചെയ്തതും ശ്രദ്ധേയമായി.
ധനുഷിന്റെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് മരിയ വിൽസൺ പ്രതികരണവുമായി രംഗത്തെത്തി. ധനുഷിനെ വിജയിയുടെ രാഷ്ട്രീയ എതിരാളിയായി കാണേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഡിഎംകെയും അണ്ണാഡിഎംകെയും വിജയിയെ നേരിടാൻ കഴിയാത്ത സാഹചര്യത്തിൽ തമിഴ് ജനത അദ്ദേഹത്തിന് പിന്തുണ നൽകുകയാണെന്നും വിൽസൺ പറഞ്ഞു.
ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം വലിയ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് നിരാശയുണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നടനെ അടുത്തറിയാമെന്നും അദ്ദേഹം ഇതിനകം ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടെന്നും പറഞ്ഞ വിൽസൺ, ആ തീരുമാനം ഗുണകരമാണോ എന്ന് കാലം വ്യക്തമാക്കുമെന്നും കൂട്ടിച്ചേർത്തു. ധനുഷിന്റെ ഡൽഹി സന്ദർശനം വാർത്തയായതിന് പിന്നാലെയാണ് ഈ പ്രതികരണം.
Comments ()