നീറ്റ് ഫലത്തിൽ നിരാശ; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സംശയിക്കുന്നു. പരീക്ഷയിൽ അങ്കിതയ്ക്ക് 166 മാർക്കാണ് ലഭിച്ചിരുന്നത്

നീറ്റ് ഫലത്തിൽ നിരാശ;  വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

മുംബൈ: നീറ്റ് പരീക്ഷാ ഫലത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്ന വിദ്യാർത്ഥിനി മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. അഹല്യ നഗർ ജില്ലയിലെ ജലാൽപുർ സ്വദേശിനിയായ അങ്കിത സാംഗ്ലെയാണ് മരിച്ചത്.

നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സംശയിക്കുന്നു. പരീക്ഷയിൽ അങ്കിതയ്ക്ക് 166 മാർക്കാണ് ലഭിച്ചിരുന്നത്.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുറിപ്പിന്റെ ഉള്ളടക്കം ഉൾപ്പെടെ പരിശോധിച്ച് സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാക്കാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.