കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം സംഘർഷത്തിൽ കലാശിച്ചു; ഒരു മരണം
മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാനെത്തിയ ഫൈസലും ലത്തീഫും തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് സംഭവം സംഘർഷത്തിലേക്ക് മാറിയത്. ലത്തീഫ് വാഹനത്തിൽ കയറി മടങ്ങുന്നതിനിടെ ഫൈസൽ കോഴിമുട്ട എറിഞ്ഞതായാണ് വിവരം.
മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ചു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്.
മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാനെത്തിയ ഫൈസലും ലത്തീഫും തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് സംഭവം സംഘർഷത്തിലേക്ക് മാറിയത്. ലത്തീഫ് വാഹനത്തിൽ കയറി മടങ്ങുന്നതിനിടെ ഫൈസൽ കോഴിമുട്ട എറിഞ്ഞതായാണ് വിവരം.
തുടർന്ന് ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ലത്തീഫിനെതിരെ പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Comments ()