നേപ്പാളിൽ കാണാതായ കൊല്ലം സ്വദേശിക്കായി ഡിഎൻഎ പരിശോധന; മക്കൾ സാമ്പിൾ നൽകി
കൈലാസ യാത്രയ്ക്കായി നേപ്പാളിലെത്തിയതിനിടെയാണ് സുനന്ദയെ കാണാതായത്. കഴിഞ്ഞ മാസം 22ന് ലണ്ടനിൽ നിന്ന് യാത്ര തിരിച്ച 16 അംഗ സംഘത്തിലായിരുന്നു സുനന്ദ. സംഘത്തിലെ ഏക മലയാളിയും കൊല്ലം സ്വദേശിയായ സുനന്ദയായിരുന്നു.
കൊല്ലം: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് കാണാതായ കൊല്ലം സ്വദേശി സുനന്ദ മണിരാജനെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി കുടുംബാംഗങ്ങളുടെ ഡിഎൻഎ പരിശോധന ആരംഭിച്ചു. ലണ്ടനിൽ സ്ഥിരതാമസമാക്കിയ സുനന്ദയുടെ മക്കൾ ഡിഎൻഎ സാമ്പിളുകൾ കൈമാറി.
കൈലാസ യാത്രയ്ക്കായി നേപ്പാളിലെത്തിയതിനിടെയാണ് സുനന്ദയെ കാണാതായത്. കഴിഞ്ഞ മാസം 22ന് ലണ്ടനിൽ നിന്ന് യാത്ര തിരിച്ച 16 അംഗ സംഘത്തിലായിരുന്നു സുനന്ദ. സംഘത്തിലെ ഏക മലയാളിയും കൊല്ലം സ്വദേശിയായ സുനന്ദയായിരുന്നു.
യാത്രയ്ക്കിടെ ജൂലൈ 25നാണ് സുനന്ദ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. അതിനുശേഷം സുനന്ദയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
നേപ്പാളിലെ ദുരന്ത സാഹചര്യത്തിൽ സുനന്ദയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികൾ കുടുംബം സ്വീകരിച്ചത്. സുനന്ദയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഇന്ത്യാ സർക്കാരിന്റെ ഇടപെടലും സഹായവും ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും കാണാതായവർക്കായുള്ള തിരച്ചിലും തുടരുന്ന സാഹചര്യത്തിൽ സുനന്ദയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Comments ()