പൊലീസ് യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്: ഡിജിപിയുടെ കർശന നിർദ്ദേശം

സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്

പൊലീസ് യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്: ഡിജിപിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ഔദ്യോഗിക വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് ഡിജിപി നിര്‍ദേശം. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്കായാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്, ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ, ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്ന നിര്‍ദേശം വന്നത്.