നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്ക് നേരെ പീഡനശ്രമം; ഡോക്ടർ കസ്റ്റഡിയിൽ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്ക് നേരെ സഹപ്രവർത്തകന്റെ ലൈംഗികാതിക്രമ ശ്രമം. ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന ഡെന്റൽ പിജി വിദ്യാർഥിനിയാണ് അതിക്രമത്തിന് ഇരയായത്. കൺസൾട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പ്രതിയായ ഡോക്ടർ വിനുവിനെതിരെ പോലീസ് കേസെടുക്കുകയും, ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments ()