രോഗിയെ പരിശോധിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡോക്ടർക്ക് ദാരുണാന്ത്യം

രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ ദേവാനന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു

രോഗിയെ പരിശോധിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡോക്ടർക്ക് ദാരുണാന്ത്യം

ആലപ്പുഴ: രോഗിയെ പരിശോധിക്കുന്നതിനിടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ദേവാനന്ദ് ആണ് അന്തരിച്ചത്.

74 വയസ്സായിരുന്നു. രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ ദേവാനന്ദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

തൃശൂർ സ്വദേശിയായ ഡോ. ദേവാനന്ദ് മണ്ണഞ്ചേരിയിൽ സ്വകാര്യ ക്ലിനിക്കും നടത്തി വരികയായിരുന്നു.