സ്ത്രീധന പീഡനം: സൗദിയിലുള്ള ഭർത്താവിനായി ലുക്കൗട്ട് സർക്കുലർ; മാതാപിതാക്കൾക്കെതിരെയും കേസ്

കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്.

സ്ത്രീധന പീഡനം: സൗദിയിലുള്ള ഭർത്താവിനായി ലുക്കൗട്ട് സർക്കുലർ; മാതാപിതാക്കൾക്കെതിരെയും കേസ്

കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിൻ്റെയും സംശയത്തിൻ്റെയും പേരിൽ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ, സൗദിയിലുള്ള ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാൻ പോലീസ് നടപടി ആരംഭിച്ചു. ചവറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിമണം സ്വദേശിയായ ഭർത്താവ് നന്ദുവിന് പുറമെ ഇയാളുടെ മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവരും പ്രതികളാണ്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാരും ഭർത്താവും ചേർന്ന് പീഡനം തുടങ്ങിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.

സൗദിയിലെ താമസസ്ഥലത്തു വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ഭർത്താവ് നിരന്തരം ക്രൂരമായി മർദിക്കുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ച് ശബ്ദരേഖ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. സെപ്റ്റംബർ 30-ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരമാസകലം ഗുരുതരമായ മർദനമേറ്റ പാടുകളും മുറിവുകളുമുണ്ട്. യുവതി നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.