ദുബായിലെ ഡ്രൈവറില്ലാ ടാക്സിയിൽ ഇനി അഞ്ച് ദിർഹത്തിന് സഞ്ചരിക്കാം; സർവീസ് ജുമൈറയിലും ഉമ്മുസുഖീമിലും

ജുമൈറ, ഉമ്മുസുഖീം എന്നീ പ്രധാന ജനവാസ-വിനോദസഞ്ചാര മേഖലകളിലാണ് നിലവില്‍ ഈ സര്‍വീസ് ലഭ്യമാക്കിയിട്ടുള്ളത്.

ദുബായിലെ ഡ്രൈവറില്ലാ ടാക്സിയിൽ ഇനി അഞ്ച് ദിർഹത്തിന് സഞ്ചരിക്കാം; സർവീസ് ജുമൈറയിലും ഉമ്മുസുഖീമിലും

യുഎഇ: അത്യാധുനിക സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലുള്ള ദുബായ്, റോഡ് ഗതാഗതരംഗത്ത് വിപ്ലവകരമായ മറ്റൊരു മാറ്റത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ്. ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പൊതുജനങ്ങള്‍ക്കായി ഡ്രൈവറില്ലാ ടാക്‌സി സേവനം ആരംഭിച്ചു.

ജുമൈറ, ഉമ്മുസുഖീം എന്നീ പ്രധാന ജനവാസ-വിനോദസഞ്ചാര മേഖലകളിലാണ് നിലവില്‍ ഈ സര്‍വീസ് ലഭ്യമാക്കിയിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹൈ-ഡെഫനിഷന്‍ ഡിജിറ്റല്‍ മാപ്പുകള്‍, ഡീപ് ലേണിംഗ് അല്‍ഗോരിതങ്ങള്‍ എന്നിവ സമന്വയിപ്പിച്ച സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യയിലാണ് ഈ വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് 'അപ്പോളോ ഗോ' ആപ്പ് വഴി സൗജന്യമായി ലഭിച്ചിരുന്ന ഈ അത്യാധുനിക യാത്രാസൗകര്യത്തിന് ഇപ്പോള്‍ അഞ്ച് ദിര്‍ഹമാണ് നിരക്ക് ഈടാക്കുന്നത്.