ഹെഡ്ലൈറ്റ് കത്തിയില്ല, ടോർച്ചടിച്ചു ബസ് ഓടിച്ചു! കർണാടകയിൽ ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ

ഡ്രൈവറെയും ഇതിന് കാരണക്കാരനായ വര്‍ക്ക്ഷോപ്പ് മെക്കാനിക്കിനെയും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.

ഹെഡ്ലൈറ്റ് കത്തിയില്ല, ടോർച്ചടിച്ചു ബസ് ഓടിച്ചു! കർണാടകയിൽ ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ

ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗിയില്‍ ഹെഡ്ലൈറ്റ് തകരാറിലായ കെ.കെ.ആര്‍.ടി.സി ബസ് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഓടിച്ച് ഡ്രൈവറുടെ സാഹസിക യാത്ര. സംഭവത്തില്‍ ഡ്രൈവറെയും ഇതിന് കാരണക്കാരനായ വര്‍ക്ക്ഷോപ്പ് മെക്കാനിക്കിനെയും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.

കലബുറഗിയില്‍ നിന്ന് ചിഞ്ചോളിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയുള്ള ഡ്രൈവറുടെ ഈ സാഹസിക പ്രകടനം. ബസിന്റെ ഹെഡ്ലൈറ്റുകള്‍ കത്താതെ വന്നതോടെയാണ് ഡ്രൈവര്‍ മൊബൈല്‍ ടോര്‍ച്ച് വെളിച്ചത്തെ ആശ്രയിച്ച് സര്‍വീസ് തുടര്‍ന്നത്. വാഹനം കൃത്യസമയത്ത് പരിശോധിച്ച് യാത്രായോഗ്യമാണെന്ന് ഉറപ്പുവരുത്തുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് ഡ്രൈവര്‍ക്കെതിരെയും മെക്കാനിക്കിനെതിരെയും കെ.കെ.ആര്‍.ടി.സി കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്.