ദുബായ് വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതം; സഹായവുമായി ഡോ. ഷംഷീർ വയലിൽ, ധനസഹായം കൈമാറി
അപകടത്തിൽ മരിച്ച ആറ് ഇന്ത്യൻ സ്വദേശികളും ഒരു ശ്രീലങ്കൻ പൗരനും ഉൾപ്പെടെ ഏഴ് പേരുടെ കുടുംബങ്ങളെയാണ് സംഘം സന്ദർശിച്ചത്. മുമ്പ് പ്രഖ്യാപിച്ച 2.6 കോടി രൂപയുടെ സഹായ പദ്ധതിയുടെ ഭാഗമായാണ് ഈ ധനസഹായം കൈമാറിയത്.
എമിറേറ്റ്‌സ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായമായി പ്രമുഖ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ധനസഹായം നേരിട്ട് കൈമാറി. പ്രതിനിധി സംഘമാണ് ദുരിതബാധിതരുടെ വീടുകളിലെത്തി സഹായ വിതരണം നടത്തിയത്.
അപകടത്തിൽ മരിച്ച ആറ് ഇന്ത്യൻ സ്വദേശികളും ഒരു ശ്രീലങ്കൻ പൗരനും ഉൾപ്പെടെ ഏഴ് പേരുടെ കുടുംബങ്ങളെയാണ് സംഘം സന്ദർശിച്ചത്. മുമ്പ് പ്രഖ്യാപിച്ച 2.6 കോടി രൂപയുടെ സഹായ പദ്ധതിയുടെ ഭാഗമായാണ് ഈ ധനസഹായം കൈമാറിയത്.
ഓരോ കുടുംബത്തിനും 26 ലക്ഷം രൂപ വീതം ലഭിക്കുന്ന രീതിയിലാണ് സഹായം നൽകുന്നത്. കൂടാതെ മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് തുടർ പിന്തുണയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ സഹായ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
Comments ()