നാല് വർഷമായി അജ്മാനിൽ; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ മലയാളിക്ക് കോടികളുടെ സമ്മാനം

അതേസമയം, ഇതേ പരമ്പരയിലെ മറ്റൊരു നറുക്കെടുപ്പിലും ഒരു ഇന്ത്യൻ പ്രവാസിക്ക് 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു. ദുബൈയിൽ താമസിക്കുന്ന രോഹൻ പ്രകാശ് ഫെർണാണ്ടസിനാണ് 1710-ാം നമ്പർ ടിക്കറ്റിലൂടെ നേട്ടം. ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഷാർജ നിവാസിയായ യോഗേഷ് ധനക് (53) റേഞ്ച് റോവർ കാറും സ്വന്തമാക്കി

നാല് വർഷമായി അജ്മാനിൽ; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ മലയാളിക്ക് കോടികളുടെ സമ്മാനം

ദുബൈ: അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന മലയാളിക്ക് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ വൻ സമ്മാനം. കേരളത്തിൽ നിന്നുള്ള ജിജോ പുളിക്കത്തൊടി (41)യാണ് 10 ലക്ഷം യുഎസ് ഡോളർ സ്വന്തമാക്കിയത്. ഇന്ത്യൻ രൂപയിൽ ഒമ്പത് കോടിയിലേറെ വിലമതിക്കുന്നതാണ് സമ്മാനത്തുക.

ബുധനാഴ്ച ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്‌സ് ബിയിൽ നടന്ന നറുക്കെടുപ്പിലാണ് ജിജോയുടെ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 22ന് ഓൺലൈനായി എടുത്ത 4891-ാം നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. അജ്മാനിൽ കഴിഞ്ഞ നാല് വർഷമായി താമസിക്കുന്ന ജിജോ 17 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തങ്ങൾക്കെല്ലാവർക്കും വലിയ ആശ്വാസമാകുമെന്ന് ജിജോ പ്രതികരിച്ചു. 1999ൽ മില്ലേനിയം മില്യനയർ ആരംഭിച്ചതിന് ശേഷം ഈ സമ്മാനം നേടുന്ന 283-ാമത്തെ ഇന്ത്യക്കാരനാണ് ജിജോ.

അതേസമയം, ഇതേ പരമ്പരയിലെ മറ്റൊരു നറുക്കെടുപ്പിലും ഒരു ഇന്ത്യൻ പ്രവാസിക്ക് 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു. ദുബൈയിൽ താമസിക്കുന്ന രോഹൻ പ്രകാശ് ഫെർണാണ്ടസിനാണ് 1710-ാം നമ്പർ ടിക്കറ്റിലൂടെ നേട്ടം. ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഷാർജ നിവാസിയായ യോഗേഷ് ധനക് (53) റേഞ്ച് റോവർ കാറും സ്വന്തമാക്കി.

1243-ാം നമ്പർ ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്. 15 വർഷമായി യാത്രകളിൽ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന യോഗേഷിന് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ദുബൈ സ്വദേശിയായ തുർക്കി പൗരൻ എസെർ എറോളിന് ബിഎംഡബ്ല്യു ബൈക്കും ഇന്ത്യൻ പ്രവാസിയായ മെൽവിൻ പോണ്ടസിന് അപ്രീലിയ ബൈക്കും ലഭിച്ചു. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ രണ്ടാം തവണയാണ് മെൽവിന് ബൈക്ക് സമ്മാനം ലഭിക്കുന്നത്.