ഗ്ലോബൽ വില്ലേജിൽ ഫുഡ് സ്റ്റാൾ തുടങ്ങാം; പ്രവാസികൾക്കും സംരംഭകർക്കും സുവർണ്ണാവസരം
താൽപ്പര്യമുള്ള സംരംഭകർക്ക് ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക ബിസിനസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്
യുഎഇ: പ്രവാസികള്‍ക്കും പ്രാദേശിക സംരംഭകര്‍ക്കും ഒരുപോലെ വന്‍ ബിസിനസ്സ് അവസരങ്ങള്‍ തുറന്നു നല്‍കിക്കൊണ്ട് ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ്‍ എത്തിച്ചേരുന്നു. വരാനിരിക്കുന്ന 31-ാം സീസണില്‍ റസ്റ്ററന്റുകള്‍, കോഫി ഷോപ്പുകള്‍, കിയോസ്‌കുകള്‍, ഫുഡ് ട്രക്കുകള്‍, ഫുഡ് ട്രോളികള്‍ എന്നിവ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അധികൃതര്‍ അപേക്ഷകള്‍ ക്ഷണിച്ചു.
താല്പര്യമുള്ള സംരംഭകര്‍ക്ക് ഗ്ലോബല്‍ വില്ലേജിന്റെ ഔദ്യോഗിക ബിസിനസ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റസ്റ്ററന്റ്, കോഫി ഷോപ്പ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18-ഉം കിയോസ്‌ക്, ഫുഡ് ട്രോളി വിഭാഗങ്ങളിലേക്ക് ഓഗസ്റ്റ് 26-ഉം ആണ്.
തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് ആവശ്യമായ വിസ നടപടികള്‍, കസ്റ്റംസ് പിന്തുണ, വില്‍പനശാല സജ്ജീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ നേരിട്ട് ഒരുക്കി നല്‍കും. ഓരോ സീസണിലും ദശലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ കഴിഞ്ഞ സീസണില്‍ മാത്രം 250-ലധികം വൈവിധ്യമാര്‍ന്ന ഭക്ഷണശാലകളാണ് വിജയകരമായി പ്രവര്‍ത്തിച്ചിരുന്നത്.
Comments ()