ദുബായ് ഇന്ത്യൻ കോൺസുലേറ്റ് താൽക്കാലികമായി അടക്കുന്നു: പാസ്‌പോർട്ട്, വിസ സേവനങ്ങൾ മുടങ്ങും

സേവനങ്ങള്‍ ജൂലൈ 20 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് താൽക്കാലികമായി അടക്കുന്നു: പാസ്‌പോർട്ട്, വിസ സേവനങ്ങൾ മുടങ്ങും

യുഎഇ: റോഡ് അറ്റകുറ്റപ്പണികള്‍ പ്രമാണിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുന്നു. 2026 ജൂലൈ 17 വെള്ളിയാഴ്ച രാവിലെ മുതല്‍ ജൂലൈ 19 ഞായറാഴ്ച വരെ കോണ്‍സുലേറ്റ് കോംപ്ലക്‌സ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ മൂന്ന് ദിവസങ്ങളില്‍ കോണ്‍സുലേറ്റ് വളപ്പിലെ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമായിരിക്കില്ല. തുടര്‍ന്ന് ജൂലൈ 20 തിങ്കളാഴ്ച മുതല്‍ സേവനങ്ങള്‍ പുനരാരംഭിക്കും. തിങ്കളാഴ്ചത്തെ ആവശ്യങ്ങള്‍ക്കുള്ള അപ്പോയിന്റ്‌മെന്റുകള്‍ ജൂലൈ 19 ഞായറാഴ്ച രാത്രി 8 മണി മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം, അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ പാസ്പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ തടസ്സമുണ്ടാകില്ലെന്നും അവ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അറിയിപ്പിലുണ്ട്.