26 വർഷമായി ദുബൈയിൽ ജോലി; ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞുവീണ് മലയാളിക്ക് ദാരുണാന്ത്യം

ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിനീയറിങ്, ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് കമ്പനിയിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ വിഭാഗം ജനറൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത്ത്

26 വർഷമായി ദുബൈയിൽ ജോലി; ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞുവീണ് മലയാളിക്ക് ദാരുണാന്ത്യം

ദുബൈ: സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി പ്രവാസി മരിച്ചു. രഞ്ജിത്ത് വിജയൻ (52) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് സഹപ്രവർത്തകരും സുരക്ഷാ ജീവനക്കാരും ചേർന്ന് സിപിആർ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിനീയറിങ്, ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് കമ്പനിയിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ വിഭാഗം ജനറൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത്ത്. 26 വർഷമായി ഇതേ കമ്പനിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. വാരാന്ത്യങ്ങളിൽ രാവിലെ എട്ട് മുതൽ പത്ത് വരെ ഇൻഡോർ കോർട്ട് ബുക്ക് ചെയ്ത് സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നത് പതിവായിരുന്നു.

പ്രാഥമിക മരണ റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാര്യ രശ്മിയും മകൻ ഋത്വിക്കും യുഎഇയിലാണ് താമസം.