വ്യാജ വീട്ടുജോലി പരസ്യങ്ങളിൽ വീഴരുത്; യുഎഇ നിവാസികൾക്ക് ദുബായ് പൊലീസിന്റെ ജാഗ്രതാ നിർദേശം
അനധികൃത മാർഗ്ഗങ്ങളിലൂടെ വീട്ടുജോലിക്കാരെ നിയമിക്കുന്നത് വീടുകളിൽ മോഷണം ഉൾപ്പെടെയുള്ള ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകാം
ആകർഷകമായ ഓഫറുകളും കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരെ നൽകുന്ന വ്യാജ പരസ്യങ്ങൾക്കും അംഗീകാരമില്ലാത്ത റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുമെതിരെ ദുബായ് പൊലീസ് യുഎഇ നിവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഇത്തരം ഓഫറുകളിൽ വീഴുന്നത് സാമ്പത്തിക നഷ്ടത്തിനും, വീടുകളിലെ മോഷണം ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾക്കും, കടുത്ത നിയമനടപടികൾക്കും വഴിതെളിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ബോധവത്കരണ വീഡിയോയിൽ പൊലീസ് വ്യക്തമാക്കി.
കുറഞ്ഞ നിരക്കുകൾ കണ്ട് മാത്രം ഇത്തരം ഏജൻസികളെ സമീപിക്കരുതെന്നും, അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള പരസ്യങ്ങൾ തട്ടിപ്പുകളുടെ തുടക്കമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനോ പണം കൈമാറുന്നതിനോ മുൻപായി ബന്ധപ്പെട്ട ഏജൻസിക്ക് മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടോയെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ദുബായ് പൊലീസ് അഭ്യർത്ഥിച്ചു.
Comments ()