ദുബായിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
വ്യാഴാഴ്ച വൈകുന്നേരം റാഷിദിയ മേഖലയിലായിരുന്നു അപകടം. കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ നാഇഫയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശിനിയായ മലയാളി വിദ്യാർഥിനി മരിച്ചു. 21കാരിയായ നാഇഫ ബൽക്കീസാണ് അപകടത്തിൽ മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം റാഷിദിയ മേഖലയിലായിരുന്നു അപകടം. കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ നാഇഫയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി പിന്നീട് മരണത്തിന് കീഴടങ്ങി.
ദുബായിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ ബൽക്കീസ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments ()