മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിരാമം; മലയാളി റിയാദിൽ അന്തരിച്ചു

ജോലിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീണ അബ്ദുറഹ്മാനെ വിവരമറിഞ്ഞെത്തിയ റെഡ് ക്രസന്റ് സംഘം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് വിരാമം; മലയാളി റിയാദിൽ അന്തരിച്ചു

റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന കൊല്ലം സ്വദേശി മുഹമ്മദ് അബ്ദുറഹ്മാൻ (61) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുണ്ടറ പള്ളിമൺ റോഡ് വിള പുത്തൻവീട്ടിൽ സ്വദേശിയായ ഇദ്ദേഹം ചൊവ്വാഴ്ചയാണ് മരിച്ചത്.

ജോലിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീണ അബ്ദുറഹ്മാനെ വിവരമറിഞ്ഞെത്തിയ റെഡ് ക്രസന്റ് സംഘം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. റിയാദിലെ ഒരു ബൂഫിയയിൽ ജീവനക്കാരനായി മൂന്ന് പതിറ്റാണ്ടായി ജോലി ചെയ്തുവരികയായിരുന്നു.

കേളി കലാ, സാംസ്കാരിക വേദിയുടെ സനയ്യ അർബൈൻ ഏരിയയിലെ ബ്രിഡ്ജ് യൂണിറ്റ് അംഗമായിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞിന്റെയും റംല ബീവിയുടെയും മകനാണ്. ഭാര്യ നബീസത്ത് ബീവി. മക്കൾ: സുധീന, സുധീർ.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കേളി കലാ, സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്.