അനധികൃത വിസാ-റെസിഡൻസി സേവനങ്ങൾക്കെതിരെ ദുബൈ നടപടി; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
സമീപകാല പരിശോധനകളിൽ വിസാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണവും വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഘങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി
ദുബൈ: വ്യാജ വിസാ-റെസിഡൻസി സേവനങ്ങളുടെ പേരിൽ പൊതുജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടികളുമായി ദുബായ് ഭരണകൂടം. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലൂടെ ലൈസൻസില്ലാത്ത സേവനങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പരിശോധനകൾ വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു.
സമീപകാല പരിശോധനകളിൽ വിസാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണവും വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഘങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. അംഗീകാരമില്ലാത്ത ഏജൻസികളുമായി ഇടപെടുന്നത് സാമ്പത്തിക നഷ്ടത്തിനും നിയമപ്രശ്നങ്ങൾക്കും കാരണമാകാമെന്നും മുന്നറിയിപ്പ് നൽകി.
വിസാ സേവനങ്ങൾ തേടുന്നവർ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക അംഗീകാരം ഉറപ്പാക്കുകയും വിശ്വസനീയമായ ചാനലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍ സാബിയും നിർദേശിച്ചു. വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിലും പണമിടപാടുകൾ നടത്തുന്നതിലും കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ ഓർമ്മിപ്പിച്ചു
Comments ()