ലളിതമായ വേഷം,ഷലണ്ടനിൽ സാധാരണക്കാരിലൊരാളായി ശൈഖ് മുഹമ്മദ്, റെസ്റ്റോറന്റ് സന്ദർശനത്തിന്റെ ദൃശ്യങ്ങള്‍ വൈറൽ
ഔദ്യോഗിക ചടങ്ങുകളുടെയും സുരക്ഷാ പ്രദർശനങ്ങളുടെയും ഔപചാരികതകളിൽ നിന്ന് മാറി ലളിതമായ വേഷത്തിലാണ് ശൈഖ് മുഹമ്മദ് റെസ്റ്റോറന്റിലെത്തിയത്. അദ്ദേഹത്തെ കണ്ട ജീവനക്കാരും സന്ദർശകരും ആവേശത്തോടെ സ്വീകരിച്ചു
ലണ്ടൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ സാധാരണ സന്ദർശകനായി എത്തി സമയം ചെലവഴിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വേനൽ അവധിക്കാലത്തിനിടെയാണ് അദ്ദേഹം ലണ്ടനിലെ പ്രശസ്തമായ 'ഷാങ്ഹായ് മി' റെസ്റ്റോറന്റിലെത്തിയത്.
ഔദ്യോഗിക ചടങ്ങുകളുടെയും സുരക്ഷാ പ്രദർശനങ്ങളുടെയും ഔപചാരികതകളിൽ നിന്ന് മാറി ലളിതമായ വേഷത്തിലാണ് ശൈഖ് മുഹമ്മദ് റെസ്റ്റോറന്റിലെത്തിയത്. അദ്ദേഹത്തെ കണ്ട ജീവനക്കാരും സന്ദർശകരും ആവേശത്തോടെ സ്വീകരിച്ചു. എല്ലാവരെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്ത അദ്ദേഹം ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചവർക്കൊപ്പവും സമയം ചെലവഴിച്ചു.
ലണ്ടനിലെ മേഫെയർ മേഖലയിലുള്ള 'ഷാങ്ഹായ് മി' പാൻ-ഏഷ്യൻ വിഭവങ്ങൾക്ക് പേരുകേട്ട ഭക്ഷണശാലയാണ്. ശൈഖ് മുഹമ്മദിന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റുകളിലൊന്നായ ഇവിടെ അദ്ദേഹം മുമ്പും നിരവധി തവണ എത്തിയിട്ടുണ്ട്. ദുബായിലെ ഷാങ്ഹായ് മി ശാഖയിലും അദ്ദേഹം നേരത്തെ സന്ദർശനം നടത്തിയിട്ടുണ്ട്.
സാധാരണക്കാരോടൊപ്പം ലളിതമായി ഇടപഴകുന്ന ശൈഖ് മുഹമ്മദിന്റെ ഈ സന്ദർശനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Comments ()