ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; രണ്ടാഴ്ചയ്ക്കകം ഉപസമിതി റിപ്പോർട്ട്

പദ്ധതിയുടെ ഭാഗമായി റെയിൽപാതയുടെ പ്രധാന ഭാഗങ്ങൾ പില്ലറുകളിലൂടെയും ആവശ്യമായ സ്ഥലങ്ങളിൽ തുരങ്കങ്ങളിലൂടെയും നിർമ്മിക്കുന്നത് സാങ്കേതികമായും പരിസ്ഥിതി കാഴ്ചപ്പാടിലും കൂടുതൽ പ്രായോഗികമാണെന്നാണ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തൽ.

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; രണ്ടാഴ്ചയ്ക്കകം ഉപസമിതി റിപ്പോർട്ട്

തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിക്ക് അനുകൂല നിലപാടുമായി സർക്കാർ ഉപസമിതി. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കുമെന്ന് ഉപസമിതി അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി റെയിൽപാതയുടെ പ്രധാന ഭാഗങ്ങൾ പില്ലറുകളിലൂടെയും ആവശ്യമായ സ്ഥലങ്ങളിൽ തുരങ്കങ്ങളിലൂടെയും നിർമ്മിക്കുന്നത് സാങ്കേതികമായും പരിസ്ഥിതി കാഴ്ചപ്പാടിലും കൂടുതൽ പ്രായോഗികമാണെന്നാണ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ഇ. ശ്രീധരൻ അവതരിപ്പിച്ച നിർദേശങ്ങൾ നടപ്പാക്കാൻ സാധ്യമാണെന്നും സമിതി വിലയിരുത്തി.

ഇടക്കാല റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉപസമിതി ഉയർത്തിയ സംശയങ്ങൾക്ക് ഇ. ശ്രീധരൻ നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥർ വിശദീകരണം നൽകി. പദ്ധതിയുടെ ചെലവ്, നിർമാണരീതി, സാമ്പത്തിക സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.

ഈ വിശദീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. റിപ്പോർട്ടിൽ പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക, പരിസ്ഥിതി വശങ്ങൾ ഉൾപ്പെടുത്തി സർക്കാരിന് ശുപാർശകൾ നൽകും.

മുഖ്യമന്ത്രിക്ക് പദ്ധതി നിർദേശം സമർപ്പിച്ചതിനെ തുടർന്നാണ് പഠനത്തിനായി സർക്കാർ ഉപസമിതിയെ നിയോഗിച്ചത്. ഗതാഗത സെക്രട്ടറി ടി.വി. അനുപമ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ ജെ. വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. ടി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെടുന്നതാണ് ഉപസമിതി.