വരുന്നു ' എല്‍ നിനോ' ; വരും മാസങ്ങളില്‍ യുഎഇയില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

വരുന്നു ' എല്‍ നിനോ' ; വരും മാസങ്ങളില്‍ യുഎഇയില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
വരും മാസങ്ങളിൽ ശക്തമായ കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകും.

യുഎഇ: യുഎഇയില്‍ വീണ്ടും 'എല്‍ നിനോ' പ്രതിഭാസം സജീവമാകുന്നതായി മുന്നറിയിപ്പ്. പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന കാലാവസ്ഥ മാറ്റങ്ങള്‍ വരും മാസങ്ങളില്‍ യുഎഇയിലെയും പ്രവാസ ലോകത്തെയും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള യുഎഇയില്‍ എല്‍ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനത്തോളമുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇതുമൂലം വരും ദിവസങ്ങളില്‍ യുഎഇയില്‍ ചൂടും ഈര്‍പ്പവും കൂടുമെന്നാണ് വിലയിരുത്തല്‍.

'എല്‍ നിനോ' പ്രതിഭാസം എന്നാല്‍ എന്ത് ?

ശാന്തസമുദ്രത്തിന്റെ മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രോപരിതലത്തില്‍ വെള്ളം സാധാരണയേക്കാള്‍ കൂടുതല്‍ ചൂടാകുമ്പോള്‍ രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെയുള്ള ഇടവേളകളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു കാലാവസ്ഥാ വ്യതിയാനമാണിത്. സമുദ്രജലം ചൂടുപിടിക്കുന്നതോടെ കാറ്റിന്റെ ഗതി മാറുകയും ഇത് വിവിധ രാജ്യങ്ങളില്‍ കനത്ത മഴ, വനനശീകരണം, വന്‍ വരള്‍ച്ച, അത്യുഷ്ണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.