സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു
സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു.
തിരുവനന്തപുരം: നിരന്തരമായ വൈദ്യുതി മുടക്കം മൂലം ദുരിതത്തിലായ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. നിരക്കിലും വിവിധ സർചാർജുകളിലും വർദ്ധനവിന് വഴിയൊരുക്കുന്ന പുതിയ താരിഫ് നയം സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള ഈ പുതിയ നയം വരുന്ന ഏപ്രിൽ മാസം മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
കെ.എസ്.ഇ.ബിക്കുണ്ടായ അയ്യായിരം കോടിയോളം രൂപയുടെ മുൻകാല നഷ്ടവും ഹ്രസ്വകാല കരാറുകളിലുണ്ടായ അധിക സാമ്പത്തിക ബാധ്യതയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന രീതിയിലാണ് പുതിയ നയത്തിന്റെ ഘടന തയാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജ് നിരക്കിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
കൂടാതെ, വൈദ്യുതി ഉപഭോഗം കൂടുതലുള്ള 'പീക്ക് സമയം' (Peak hours) പുനർനിർണ്ണയിച്ചിട്ടുണ്ട്. ഇനി മുതൽ വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് അവറായി കണക്കാക്കുക. ഈ സമയങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയർന്ന നിരക്ക് ഈടാക്കാനാണ് സാധ്യത. പുതിയ താരിഫ് നയം നടപ്പിലാകുന്നതോടെ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരം താങ്ങേണ്ടി വരും.
Comments ()