ഇനി പ്രവാസികൾക്ക് സുവർണകാലം, ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സും
ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്രാ തീയതി മാറ്റാമെന്നതാണ് പ്രധാന ഓഫർ.
യുഎഇ: യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്കും വിമാന യാത്രികര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ദുബായിയും അബുദാബിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. യുഎഇ സന്ദര്‍ശകര്‍ക്കായി അബുദാബി സൗജന്യ വീസ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ടിക്കറ്റ് ബുക്കിങ്ങില്‍ മികച്ച ഓഫറുകളുമായി ദുബായിയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്‌സും രംഗത്തെത്തി. ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനങ്ങളില്‍ യാത്രാ തീയതി എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റാമെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം.
മുന്‍പ് ഇക്കണോമി ഫ്‌ലെക്‌സ് പ്ലസ്, പ്രീമിയം ഇക്കണോമി, ബിസിനസ് ഫ്‌ലെക്‌സ് പ്ലസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം, ഇപ്പോള്‍ ഇക്കണോമി വിഭാഗത്തിലെ സേവര്‍, ഫ്‌ലെക്‌സ് ടിക്കറ്റുകാര്‍ക്കും ബിസിനസ് ക്ലാസിലെ സ്‌പെഷല്‍, സേവര്‍, ഫ്‌ലെക്‌സ് ടിക്കറ്റുകാര്‍ക്കും കൂടി ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമേ ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന റീഫണ്ട് ഫീസിലും കമ്പനി വലിയ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കനുസരിച്ച് ഇക്കണോമി സേവര്‍, ബിസിനസ് സ്‌പെഷല്‍, ബിസിനസ് സേവര്‍ ടിക്കറ്റുകളുടെ റീഫണ്ട് ഫീസ് 50 ഡോളറായും, ഇക്കണോമി ഫ്‌ലെക്‌സ്, ബിസിനസ് ഫ്‌ലെക്‌സ് ടിക്കറ്റുകളുടേത് 25 ഡോളറായും കുറച്ചു. യാത്രാ പ്ലാനുകളില്‍ മാറ്റം വരുത്തേണ്ടി വരുന്ന പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ഈ പുതിയ ഇളവുകള്‍.
Comments ()