മദ്യം നൽകി പീഡിപ്പിച്ചെന്ന് ആരോപണം;ഡോക്ടർക്കെതിരെ പീഡനക്കേസ്, പരാതി നൽകിയത് യുവനടിയുടെ ബന്ധു
ഇൻഫോപാർക്ക് പൊലീസാണ് പരാതിയിൽ കേസെടുത്തത്. അതേസമയം, ഡോക്ടറെ മർദിച്ച സംഭവത്തിൽ സിനിമാ താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് കടവന്ത്ര പൊലീസാണ്. ഈ ആക്രമണക്കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ തുടർച്ചയായാണ് പുതിയ പരാതിയും പുറത്തുവന്നിരിക്കുന്നത്
കൊച്ചി: സിനിമാ താരങ്ങൾക്കെതിരായ ആക്രമണക്കേസിൽ പരാതിക്കാരനായ ഡോക്ടർ ജോൺസൺ ജെ. വർഗീസിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. ഒരു യുവനടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. അശ്ലീല ദൃശ്യങ്ങൾ അടങ്ങിയതായി പറയപ്പെടുന്ന ഡോക്ടറുടെ മൊബൈൽ ഫോണും യുവതി പൊലീസിന് കൈമാറിയെന്നാണ് വിവരം.
ഇൻഫോപാർക്ക് പൊലീസാണ് പരാതിയിൽ കേസെടുത്തത്. അതേസമയം, ഡോക്ടറെ മർദിച്ച സംഭവത്തിൽ സിനിമാ താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് കടവന്ത്ര പൊലീസാണ്. ഈ ആക്രമണക്കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ തുടർച്ചയായാണ് പുതിയ പരാതിയും പുറത്തുവന്നിരിക്കുന്നത്.
ഡോക്ടറെ മർദിച്ച കേസിൽ നടിയും നടനുമുൾപ്പെടെയുള്ളവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ, കേസിലെ ഒരു പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രാഥമിക എഫ്.ഐ.ആറിൽ സൂചിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഡോക്ടർക്കെതിരെ ഇപ്പോൾ ബലാത്സംഗ പരാതി ഉയർന്നിരിക്കുന്നത്. പരാതിയിലെ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Comments ()