ഇത്തിഹാദ് റെയിൽ: എമിറേറ്റുകളെ ഒന്നിപ്പിക്കുന്ന വികസനത്തിന്റെ പുതിയ പാത

യു.എ.ഇയുടെ വികസന ഭാവിയെക്കുറിച്ചുള്ള അനൂപ് അനിൽ ദേവിന്റെ അഭിപ്രായം, ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രാധാന്യവും അതിന്റെ വ്യാപകമായ സ്വാധീനവും ചുരുക്കത്തിൽ അവതരിപ്പിക്കുന്നു

ഇത്തിഹാദ് റെയിൽ: എമിറേറ്റുകളെ ഒന്നിപ്പിക്കുന്ന വികസനത്തിന്റെ പുതിയ പാത

ഒരു രാജ്യത്തിന്റെ സിരകൾ പോലെ പ്രധാനമാണ് ആ രാജ്യത്തിന്റെ റെയിൽ സംവിധാനങ്ങൾ. ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ്കാർ ചെയ്ത ഏറ്റവും വലിയ പുണ്യവും അതായിരുന്നു. ദുബായ് എന്ന നഗരത്തിന്റെ ചരിത്രം പോലും മെട്രോക്ക് മുൻപും അതിനു ശേഷവും എന്ന് രേഖപ്പെടുത്തണം എന്ന് ഞാൻ കരുതുന്നു.

അപ്പോൾ ഈ മഹാരാജ്യത്തിന്റെ വിരിമാരിലൂടെ ഏഴു സഹോദരിമാരെയും ചേർത്ത് നിർത്താൻ വരുന്ന ഇത്തിഹാദ് റെയിൽ ഈ രാജ്യത്തിന്റെ പുരോഗതിയെ മറ്റൊരു ഉയർന്ന തലത്തിലേക്ക് എത്തിക്കുമെന്നതിൽ സംശയമില്ല.

ഒരു വ്യവസായിക ഗതാഗത ഉപാധി എന്നതിലുപരി എല്ലാ എമിറേറ്റുകളിലെയും സാധാരണ മനുഷ്യർക്ക് ഇനി പഴയതിലും എത്രയോ അധികം അടുത്തറിയാനും ഇടപഴകാനുള്ള, സാംസ്‌കാരിക ഉന്നമനത്തിനുള്ള ഒരു ഉപകരണമായിക്കൂടി ഈ റെയിൽ നെറ്റ്‌വർക്ക് മാറുമെന്ന് ഉറപ്പാണ്.

അനൂപ് അനിൽ ദേവ്, പ്രസിഡന്റ്, മ്മ്ടെ തൃശൂർ