ചരിത്രക്കുതിപ്പിൽ ഇത്തിഹാദ് റെയിൽ: യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് വിജയകരം
രാജ്യത്തിന്റെ ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിന് തുടക്കമിടുന്നതാണ് ഈ പുതിയ ട്രെയിൻ സർവീസ്.
യുഎഇയുടെ യാത്രാചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ അബുദാബിയിലെത്തി. ഇന്ന് പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട കന്നി സർവീസ്, കേവലം ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി.
രാവിലെ 7:19-ഓടെ ട്രെയിൻ അബുദാബി സ്റ്റേഷനിലേക്ക് പ്രവേശിച്ചപ്പോൾ, പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടിയ ജനങ്ങൾ വൻ ഹർഷാരവങ്ങളോടെയും കയ്യടികളോടെയുമാണ് ഈ ചരിത്രമുഹൂർത്തത്തെയും ആദ്യയാത്രക്കാരെയും വരവേറ്റത്. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിന് തുടക്കമിടുന്നതാണ് ഈ പുതിയ ട്രെയിൻ സർവീസ്.
ട്രെയിൻ സ്റ്റേഷനുകളിലേക്കും അവിടെ നിന്നുമുള്ള കണക്റ്റിവിറ്റിക്ക് ഇത്തിഹാദ് റെയിൽ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വെറും ഒരു ട്രെയിൻ യാത്ര എന്നതിനപ്പുറം, യാത്രക്കാർക്ക് തടസ്സമില്ലാത്തതും സുഗമവുമായ മറ്റ് യാത്രാസൗകര്യങ്ങൾ കൂടി ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി കൊമേഴ്‌സ്യൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അദ്രാ അൽമൻസൂരി ഗൾഫ് ന്യൂസിനോട് പറഞ്ഞു.
Comments ()