ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ നിര്യാതനായി
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി റിയാദിൽ നിര്യാതനായി.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി. കുണ്ടറ പള്ളിമൺ റോഡ് വിള പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുറഹ്മാൻ (61) ആണ് ചൊവ്വാഴ്ച മരിച്ചത്.
ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ റെഡ് ക്രസന്റ് സംഘം എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി റിയാദിലെ ബൂഫിയയിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. കേളി കലാ സാംസ്കാരിക വേദി റിയാദ് സനയ്യ അർബൈൻ ഏരിയയിലെ ബ്രിഡ്ജ് യൂനിറ്റ് അംഗമാണ്.
പരേതരായ മുഹമ്മദ് കുഞ്ഞ്, റംല ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: നബീസത്ത് ബീവി. മക്കൾ: സുധീന, സുധീർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്കായി കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.
Comments ()