പത്തു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല, പ്രവാസി റിയാദില്‍ അന്തരിച്ചു

തമിഴ്നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യന്‍ (58) താമസസ്ഥലത്ത് നിര്യാതനായി.

പത്തു വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല, പ്രവാസി റിയാദില്‍ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കാര്‍ഗോ ഓഫീസ് ജീവനക്കാരനായ തമിഴ്നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യന്‍ (58) താമസസ്ഥലത്ത് നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം നാട്ടില്‍ പോയിരുന്നില്ല. സേതുപതി അറുമുഖം ആണ് പിതാവ്. മാതാവ്: രാസമണി, ഭാര്യ: സെല്‍വി, മകള്‍: മഹാലക്ഷ്മി.

പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നിലവില്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ഭാരവാഹികള്‍ രംഗത്തുണ്ട്.