തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; അന്വേഷണം
മൂന്നുദിവസം മുന്പാണ് ഇവരെ കാണാതായത്.
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ കാണാനില്ലെന്ന് പരാതി. കാട്ടാക്കട വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, ഇവരുടെ മൂന്ന് വയസ്സുള്ള മകൾ ധ്വനി ശങ്കർ എന്നിവരെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരിക്കുന്നത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()