ഇഷ്ട നമ്പറിനായി കോടികൾ എറിഞ്ഞ് വാഹനപ്രേമികൾ; കാക്കനാട് ആർടി ഓഫീസിന് റെക്കോർഡ് നേട്ടം
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫാന്‍സി നമ്പറുകളുടെ ലേലത്തിലൂടെയും വില്‍പനയിലൂടെയും മാത്രം 33.12 കോടി രൂപയാണ് ഈ ഒരൊറ്റ ആര്‍ടി ഓഫീസ് വഴി സംസ്ഥാന ഖജനാവിലേക്ക് എത്തിയത്.
കൊച്ചി: സ്വന്തം വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കാനുള്ള മലയാളികളുടെ താല്‍പര്യം കാക്കനാട് ആര്‍ടി ഓഫീസിന് സമ്മാനിച്ചത് കോടികളുടെ വരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫാന്‍സി നമ്പറുകളുടെ ലേലത്തിലൂടെയും വില്‍പനയിലൂടെയും മാത്രം 33.12 കോടി രൂപയാണ് ഈ ഒരൊറ്റ ആര്‍ടി ഓഫീസ് വഴി സംസ്ഥാന ഖജനാവിലേക്ക് എത്തിയത്.
വാഹനപ്രേമികള്‍ക്കിടയില്‍ വിഐപി നമ്പറുകള്‍ക്കായുള്ള ഡിമാന്‍ഡ് ഓരോ വര്‍ഷം കഴിയുമ്പോഴും കുത്തനെ ഉയരുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായി ഫാന്‍സി നമ്പര്‍ ലേലം മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവ് കൂടിയാണ് ഈ വന്‍ നേട്ടം.
കൊച്ചിയിലെ പ്രമുഖ ഐടി സ്ഥാപനമായ 'ലിറ്റ്മസ് സിസ്റ്റംസ് കണ്‍സല്‍ട്ടിങ്' കമ്പനിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വിലകൂടിയ നമ്പര്‍ സ്വന്തമാക്കിയത്. തങ്ങളുടെ ആഡംബര വാഹനത്തിന് 'കെഎല്‍ 7 ഡിജി 0007' എന്ന നമ്പര്‍ സ്വന്തമാക്കാന്‍ 46 ലക്ഷം രൂപയാണ് കമ്പനി ലേലത്തില്‍ മുടക്കിയത്. ഇതേ കമ്പനി തന്നെ തങ്ങളുടെ മറ്റൊരു വാഹനത്തിനായി 'ഡിജി 7777' എന്ന നമ്പറിന് 12.80 ലക്ഷം രൂപയും ചിലവഴിച്ചിട്ടുണ്ട്.
Comments ()